IndiaNEWS

കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: തൃണമൂല്‍ വന്‍ വിജയത്തിലേക്ക്

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍  144ല്‍ 133 വാര്‍ഡിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു ചില സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇടതുപക്ഷം നാല് സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്.
അതേസമയം, ബംഗാള്‍ നിയമസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് മൂന്നു വാര്‍ഡില്‍ മാത്രമാണു ലീഡ്. കോണ്‍ഗ്രസും സ്വതന്ത്രരും രണ്ടു വാര്‍ഡുകളില്‍ വീതം മുന്നിട്ട് നിൽക്കുന്നു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.ഇതിൽ ഇതുവരെ 74.2 ശതമാനം വോട്ട് വിഹിതമാണ് തൃണമൂലിനു ലഭിച്ചത്. വോട്ട് വിഹിതത്തില്‍ സിപിഎം (9.1 ശതമാനം)  ബിജെപി (എട്ടു ശതമാനം) എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില.

Back to top button
error: