ആധാർ കാർഡും പാൻ കാർഡും ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട രണ്ടു രേഖകളാണ്. ഇതുകൊണ്ടു തന്നെ കൃത്യമായ വിവരങ്ങൾ ആയിരിക്കണം ഈ രണ്ടു രേഖകളിലും ഉണ്ടായിരിക്കേണ്ടത്. ആദായ നികുതി, പൊതുവിതരണ സംവിധാനം, ബാങ്കുകൾ, ടെലികോം കമ്പനികൾ എന്നിവയ്ക്കെല്ലാം ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നുണ്ട്.
അതിനാൽ തന്നെ പാൻ കാർഡിലും ആധാർ കാർഡിലും വരുന്ന അക്ഷരതെറ്റുകൾ പല ആളുകളെയും വലിയ പ്രതിസന്ധിയിൽ എത്തിക്കാറുണ്ട്.ലളിതമായ നടപടികൾ വഴി നമുക്കിത് ശരിയാക്കുവാൻ സാധിക്കും.
പാൻ കാർഡിലെ നിങ്ങളുടെ പേര് ശരിയാക്കുന്നതിനു വേണ്ടി നാഷണൽ സെക്യൂരിറ്റി ഡിപ്പോസിറ്ററി ലിമിറ്റഡ് (https://nsdl.co.in/) എന്ന വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം കറപ്ഷൻ ഇൻ എക്സിസ്റ്റിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശരിയായ രേഖ സമർപ്പിച്ചതിനു ശേഷം സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു കൊടുക്കുക. 45 ദിവസത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്ത പാൻകാർഡ് രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയക്കും.
ആധാർ എൻറോൾമെൻറ് സെൻററുകൾ സന്ദർശിച്ചതിനു ശേഷം അവർ നൽകുന്ന ഫോമിൽ ശരിയായ വിവരങ്ങൾ പൂരിപ്പിച്ച കൊടുക്കുക. ശരിയായ പേരും ശരിയായ രേഖകളും ഫോമിന്റെ ഒപ്പം സമർപ്പിക്കുക. 25 രൂപ മുതൽ 30 രൂപ വരെ നൽകേണ്ടിവരും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന്.