
കൊച്ചി:2Nകിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്. ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിൽ ബംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്നു. ഇയാൾ കടത്തു സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ബംഗളൂരിൽ എൽഎൽബി വിദ്യാർഥിയാണ് ഇയാൾ.