KeralaLead NewsNEWS

ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. മാരാരിക്കുളം പോലീസെത്തി കാര്‍ പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രതികള്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്കെടുത്തതാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് മണ്ണഞ്ചേരിയില്‍ വെച്ച്് സ്‌കൂട്ടറില്‍ പോവുകയായിരുന്ന എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്ന് പറയുന്നു. ഷാന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Signature-ad

ആര്‍എസ്എസ് പ്രവര്‍ത്തകരായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി. ജി. ജയദേവ് അറിയിച്ചു. ഗൂഢാലോചനയില്‍ പങ്കുള്ളവരാണ് അറസ്റ്റിലായ ഇരുവരുമെന്ന് എസ്.പി. പറഞ്ഞു.

Back to top button
error: