NEWS

മുഖ്യമന്ത്രി അമേരിക്കയിൽ ഇരിക്കെ ഫയലിൽ വ്യാജ ഒപ്പിട്ടു ,ആരോപണവുമായി ബിജെപി

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നവർ ഉണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത് .മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ആയിരിക്കെ അദ്ദേഹത്തിന്റെ കള്ള ഒപ്പു ഫയലിൽ ഇട്ടത് സ്വപ്ന സുരേഷ് ആണോ ശിവശങ്കർ ആണോ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു .

2018 സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയത് തിരിച്ചു വരുന്നത് 23 നും .സെപ്റ്റംബർ 3 നു ഓഫീസിൽ എത്തിയ ഒരു ഫയലിൽ സെപ്തംബർ 9 നു മുഖ്യമന്ത്രിയുടേതായി ഒരു ഒപ്പു പതിയുന്നു .മുഖ്യമന്ത്രി മായോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് ഇവിടെ ഫയലിൽ ഒപ്പുവച്ചിരിക്കുന്നത് .അത് ഡിജിറ്റൽ സിഗ്നേച്ചർ അല്ല എന്നും സന്ദീപ് വാര്യർ ആരോപിക്കുന്നു .

Signature-ad

മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ള ഒപ്പിടുന്നവർ ഉണ്ടോ എന്ന് സന്ദീപ് വാര്യർ ചോദിച്ചു .അതോ ഇതിനും കൺസൽറ്റൻസിയെ നിയോഗിച്ചോ എന്നും സന്ദീപ് വാര്യർ ചോദിച്ചു .

Back to top button
error: