KeralaNEWS

കേരളത്തിൽ 1500 കോടിയുടെ പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; ഒരുങ്ങുന്നത് 50000 പേർക്കുള്ള തൊഴിൽ അവസരങ്ങൾ

തിരുവനന്തപുരം: 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യത്തെ തന്നെ വമ്പൻ മാളുകളിൽ ഒന്നായ ലുലു മാൾ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയതിനു പിന്നാലെ
1500 കോടിയുടെ പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്.
കേരളത്തിൽ 1500 കോടിയിലേറെ രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഒരുക്കുന്നത്. 500 കോടി രൂപ ചിലവിൽ നിർമിക്കുന്ന തിരുവനന്തപുരത്തെ ഹയാത്ത് റീജൻസി ഹോട്ടൽ അടുത്ത ജൂണിൽ തുറക്കും.300 കോടി ചിലവിട്ടു നിർമിക്കുന്ന കോഴിക്കോട് ലുലു മാൾ 2023 ജൂണിലും 250 കോടിയുടെ കോട്ടയത്തെ ലുലു മാൾ 2023 സെപ്റ്റംബറിലും പൂർത്തിയാകും. കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവില്‍ നിർമിക്കുന്ന കൊച്ചിയിലെ മീൻ സംസ്കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്നു നേരിട്ടു മീൻ ശേഖരിച്ചാണ് കയറ്റി അയയ്ക്കുക.
കളമശേരിയിൽ 250 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഫുഡ് പാർക്ക് 2023 ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം നിർമാണം പൂർത്തിയാകുമ്പോഴേക്കും ഇലക്ട്രോണിക് അസംബ്ലിങ് ഹബ് തുടങ്ങും.ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ ഉടൻ തയാറാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എം യൂസഫലി അറിയിച്ചു.ഇതോടെ നേരിട്ടും അല്ലാതെയുമായി അമ്പതിനായിരത്തോളം പേർക്കാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

Back to top button
error: