ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഫിലിപ്പൈൻസിൽ കനത്ത നാശനഷ്ടം വിതച്ചതായി റിപ്പോർട്ട്.കനത്ത മഴയും കാറ്റും മൂലം ഒരു ലക്ഷം പേരെ ഇതിനകം മാറ്റിപാർപ്പിച്ചതായാണ് വിവരം.185 കി.മി വേഗതയിലാണ് കാറ്റ് വീശുന്നത്.എന്നാൽ 230 കി.മി വരെ വേഗത്തിലേക്ക് കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.പസഫിക് സമുദ്രത്തിലെ സിയാർഗോ ദ്വീപിലാണ് ഏറെയും റായ് എന്ന ഒഡെറ്റെ ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയത്.
ഫിലിപ്പൈൻസിലെ ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് റായ്.കാറ്റഗറി അഞ്ചിലാണ് ഇപ്പോൾ ഇതിന്റെ വേഗത.രാവിലെയോടെ ദിനാഗട്ട് ദ്വീപ് പ്രവിശ്യയിൽ ചുഴലിക്കാറ്റെത്തുമെന്നാണ് കണക്കുകൂട്ടൽ.മധ്യ, തെക്കൻ ഫിലിപ്പൈൻസിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.ഫിലിപ്പൈ ൻസ് കരകയറിയ ശേഷം ഈ ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് പോകുമെന്നാണ് പ്രവചനം.അതേ സമയം സുനാമി ഭീഷണി ഇല്ലെന്നാണ് അറിയുന്നത്.2004 ഡിസംബറിൽ സുനാമി ഏറെ നാശനഷ്ടങ്ങൾ വിതച്ച പ്രദേശങ്ങളാണ് ഇത്.
എന്നിരുന്നാലും കേരളത്തിലുടനീളം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.ഫിലിപ്പൈൻസിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയിൽ നിന്ന് ഏറെ അകലെയാണെങ്കിലും അടുത്ത ദിവസങ്ങളിൽ അകലം കുറഞ്ഞുവരും.കാലവർഷ സീസൺ അല്ലാത്തതിനാൽ കേരളത്തിന് ഭീഷണിയില്ലെങ്കിലും പരോക്ഷമായി ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലെ കാറ്റിനെയും സ്വാധീനിച്ചേക്കാമെന്നാണ് നിഗമനം. അതിനാൽ ഒറ്റപ്പെട്ട മഴ സാധ്യത ഞായറാഴ്ച വരെ കേരളത്തിൽ പ്രതീക്ഷിക്കാം.തെക്കൻ കേരളത്തിൽ ചാറ്റൽ, ഇടത്തരം മഴ ഏറെ നേരം നീണ്ടുനിൽക്കാതെ പ്രതീക്ഷിക്കാം. കിഴക്കൻ ജില്ലകളുടെ പല മേഖലകളിലും ഏതാനും കിലോമീറ്റർ കേന്ദ്രീകരിച്ച് മാത്രം പെയ്യുന്ന ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം.