ജോസ് കെ മാണിയുടെ ഉന്നം യു ഡി എഫും ,ചിഹ്നം സ്വന്തമായതോടെ വിലപേശൽ ശക്തി ഉയർന്നു
ഒരേസമയം എൽ ഡി എഫിനോടും യു ഡി എഫിനോടും വിലപേശൽ നടത്താൻ ജോസ് കെ മാണി .മുതിർന്ന നേതാക്കളെ ഒപ്പം നിർത്തി പാർട്ടി ശക്തിപ്പെടുത്താൻ ആണ് തീരുമാനം .ഇതിന്റെ ഭാഗമായി സി എഫ് തോമസിനെ മുന്നിൽ നിർത്താനുള്ള നീക്കം ജോസ് കെ മാണി ശക്തമാക്കി .
എൽഡിഎഫ് പ്രവേശനത്തിന് സിപിഐഎം എതിരല്ലെങ്കിലും സിപിഐ സഹകരിക്കാത്തത് ജോസ് കെ മാണിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട് .ഈ സാഹചര്യത്തിലാണ് യു ഡി എഫ് സാധ്യത പൂർണമായും തള്ളേണ്ടതില്ല എന്ന നിലപാടിലേക്ക് ജോസ് മാറിയത് .
ജോസിനെതിരായ കടുത്ത നിലപാടിൽ നിന്ന് യു ഡി എഫും പിന്തിരിയുകയാണ് .രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചർച്ചയിലും തങ്ങളെ പിന്തുണക്കാത്തതിനെ തുടർന്ന് ജോസ് പക്ഷത്തെ പുറത്താക്കാൻ യു ഡി എഫ് ആലോചിച്ചിരുന്നു .നാളെ യോഗം ചേർന്ന് പുറത്താക്കാൻ ആയിരുന്നു പദ്ധതി .എന്നാൽ പ്രത്യേക സാഹചര്യത്തിൽ യു ഡി എഫ് യോഗം മാറ്റിവച്ചു .
ചിഹ്നം നഷ്ടമായത് പി ജെ ജോസഫിന് വൻ തിരിച്ചടിയാണ് നൽകിയത് .ചിഹ്നം തിരിച്ചുപിടിക്കാനാണ് പി ജെ ജോസഫിന്റെ ശ്രമം .ഇതിനായി അപ്പീൽ പോകും .അതും വിജയിച്ചില്ലെങ്കിൽ പഴയ കേരള കോൺഗ്രസ് ജെ പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം .