
പന്തളം:ഇന്ത്യൻ റെയിൽവേയിൽ ജ്യോലി വാഗ്ദാനം ചെയ്ത് പന്തളം മുളമ്പുഴ സ്വദേശികളായ യുവതികളിൽ നിന്നും 18 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് സ്വദേശിനി അനിഴം വീട്ടിൽ ഗീത റാണി എന്ന് വിളിക്കുന്ന ഗീത രാജാഗോപാലിനെ (63) തൃശൂരിൽ നിന്നും പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ പലസ്ഥലങ്ങളിലും സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകളിൽ ഇവർ പ്രതി ആണ്.
പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജി. ഗോപൻ എഎസ്ഐ അജിത്, വനിതാ കോൺസ്റ്റബിൾ മഞ്ജുമോൾ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.






