ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ വിദ്വേഷ ലക്ഷ്യവുമായി സംഘ്പരിവാര്‍ നടത്തിയ വ്യാജ പ്രചരണം പൊളിഞ്ഞു. ‘ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ സന്തോഷിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജിഹാദി’ എന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയിലൂടെ നടത്തിയ വ്യാജ-വിദ്വേഷ പ്രചരണമാണ് ചീറ്റിയത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്‍റെ ചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് വിദ്വേഷ പ്രചരണം നടത്തിയത്.ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഫൈസല്‍.
ആദ്യം, ബിപിന്‍ റാവത്തിന്‍റെ മരണവാര്‍ത്തയ്ക്ക് താഴെ ‘അനസ് മുഹമ്മദ് വിളയില്‍’ എന്ന അക്കൗണ്ടില്‍ നിന്നും ഒരു കമന്‍റ് പ്രത്യക്ഷപ്പെടുന്നു. ‘അള്ളാഹുവിന്‍റെ ശിക്ഷ തുടങ്ങി’ എന്നായിരുന്നു ഇത്. ഈ പ്രൊഫൈലിലുള്ള സ്ഥലം ഈരാറ്റുപേട്ട. പഠിച്ചത് തന്‍മിയ ഇസ്ലാമിക് സ്കൂള്‍. ജോലി സൗദിയിലെ ജിദ്ദയില്‍- എന്നിങ്ങനെയായിരുന്നു പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത്. തുടര്‍ന്ന് ഈ കമന്‍റിന്‍റേയും ഹലാലിന്‍റെ പേരിലുള്ള മറ്റൊരു കമന്‍റിന്‍റേയും ഈ പ്രൊഫൈലിന്‍റേയും സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് ‘സോള്‍ജിയേഴ്സ് ഓഫ് ക്രോസ്’ ഉള്‍പ്പെടെയുള്ള തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലും സംഘ്പരിവാര്‍ ഗ്രൂപ്പുകളിലും വിദ്വേഷ കുറിപ്പുകളുടെ അകമ്പടിയോടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
ശ്രീ ചെറായി എന്ന സംഘപരിവാരുകാരൻ വീഡിയോ സഹിതമാണ് മുസ്‌ലിം സമുദായത്തിന് നേരെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചത് വിവാദ കമന്റ് ഇടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം ക്രിയേറ്റ് ചെയ്ത ഐഡി, വ്യാജ പ്രചാരണം ചീറ്റിയെന്നു കണ്ടപ്പോൾ തന്നെ ഡിലിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.