ഗോവയിൽ ബി.ജെ.പി വനിതാ എം.എൽ.എ പാർട്ടി വിട്ടു
ബി.ജെ.പി വിട്ട അലിന സൽദാൻഹ ആം ആദ്മി പാർട്ടിയിലേക്ക് ചേക്കേറും എന്നാണ് സൂചന. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഏതു പാർട്ടിയിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവർ പറയുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ബി.ജെ.പിക്ക് തിരിച്ചടി നൽകി വനിതാ എംഎൽഎ അലിന സൽദാൻഹ പാർട്ടി വിട്ടു.
സ്പീക്കർ രാജേഷ് പട്‌നേക്കറിന് അലിന രാജിക്കത്ത് സമർപ്പിച്ചു. ഇവർ ആം ആദ്മി പാർട്ടിയിലേക്ക് ചേക്കേറും എന്നാണ് സൂചന.
അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും ഏതു പാർട്ടിയിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അലിന സൽദാൻഹ പറഞ്ഞു.
കോർടലിം മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് അലിന സൽദാൻഹ. മുൻ പരിസ്ഥിതി മന്ത്രിയുമായിരുന്നു.
അതിനിടെ, സ്വതന്ത്ര എം.എൽ.എ രോഹൻ ഖൗന്ദെ ഉടൻ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്. ഇദ്ദേഹം സ്പീക്കർക്കു മുമ്പാകെ രാജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ രോഹനെ പാർട്ടിയിലെടുക്കുന്നതിൽ പ്രാദേശിക നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.