KeralaLead NewsNEWS

എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍; സത്യസന്ധമായി പ്രവര്‍ത്തിച്ചിട്ടും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യക്കുറിപ്പ്‌

ആലപ്പുഴ: എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. സത്യസന്ധമായി പ്രവര്‍ത്തിച്ചിട്ടും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കുറിപ്പില്‍ എഴുതിയിരിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് രാജുവിനെ ഓഫീസിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയത്.

എസ്.എന്‍.ഡി.പിയുടെ വലിയ ശാഖകളില്‍ ഒന്നാണ് പുറക്കാട് ഉള്ളത്. അയ്യായിരത്തില്‍ അധികം അംഗങ്ങളുള്ള ശാഖയുടെ കീഴില്‍ സ്വന്തമായി സ്‌കൂളും അമ്പലവും ഉണ്ട്. സംഘടനാ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് തന്നെ രാജുവിനെതിരെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വിവരം.

Back to top button
error: