തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ബസിൽ മിനിമം ചാർജ് 5 രൂപയായി നിശ്ചയിച്ചു.അതേസമയം
ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കു ബസ് യാത്ര പൂർണമായും സൗജന്യമായിരിക്കും.ഇത് എന്നു മുതൽ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. രാത്രിയാത്രയ്ക്ക് അധിക നിരക്ക് ഈടാക്കുന്നതും പരിഗണനയിലുണ്ട്.
ബസ് നിരക്കു വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്. വിദ്യാർഥികളുടെ കൺസഷൻ സംബന്ധിച്ച് ഇനി ചർച്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.