NEWS

പഞ്ചഗുസ്തിയിൽ അമ്മയ്ക്ക് സ്വർണം മകൾക്ക് വെങ്കലം

സു​നി​ത ബൈ​ജുവും മകൾ അ​ർ​ച്ച​നയും ഒരേ വേദിയിൽ വച്ച് സംസ്ഥാനപ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ സ്വർണവും വെങ്കലവും നേടി. അർച്ചന ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച് സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. സുനി​ത മു​ൻ ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​നാണ്

കൂ​ത്താ​ട്ടു​കു​ളം: പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി അ​മ്മ​യും വെ​ങ്ക​ലം നേ​ടി മ​ക​ളും. തൃ​ശൂ​ർ വി.​കെ.​എ​ൻ മേ​നോ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സു​നി​ത ബൈ​ജു ഇ​ട​തു കൈ​ക്കും വ​ല​തു കൈ​ക്കും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി.
ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ (70 കി​ലോ) മ​ക​ൾ അ​ർ​ച്ച​ന വെ​ങ്ക​ല മെ​ഡ​ലും നേ​ടി.

Signature-ad

എ​റ​ണാ​കു​ളം ജി​ല്ല​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ചാ​ണ് ഇരുവരും വി​ജ​യം കൈ​വ​രി​ച്ച​ത്.

അ​ർ​ച്ച​ന ബൈ​ജു എ​ച്ച്‌.​എ​സ്.​എ​സ് കൂ​ത്താ​ട്ടു​കു​ളം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കോ​ഴി​പ്പി​ള്ളി ഉ​പ്പ​നാ​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ യു.​സി. ബൈ​ജു​വി​ന്റെ മ​ക​ളാ​ണ്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. സു​നി​ത ബൈ​ജു മു​ൻ ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​നും ദേ​ശീ​യ ചാ​മ്പ്യ​നു​മാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​വ​ർ യോ​ഗ്യ​ത നേ​ടി.

Back to top button
error: