NEWS

ദേശീയപാതയിൽ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

റോഡില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ബൈക്ക് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രികൻ ഹംസുവിനെ ചാവക്കാട് ഹയാത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചാവക്കാട്: ദേശീയപാതയില്‍ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീന്‍ മകന്‍ ഹംസു (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു . ഇതിനു പുറകില്‍ ബൈക്ക് വന്നു ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ലോറിയുടെ പിറക് വശം തകര്‍ന്നു ബൈക്ക് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. അപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു മൃതദേഹം ഹയാത്ത് ആശുപത്രിയില്‍.

Back to top button
error: