KeralaNEWS

വിദേശവിപണിയില്‍ ആവശ്യക്കാര്‍ ഏറെ; കാന്താരി നട്ട് ലാഭം കൊയ്യാം

ലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ !

എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.ചില സീസണില്‍ അത് ആയിരം രൂപയ്ക്കും മുകളിൽ പോയി.കഴിഞ്ഞ മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന്  1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ.

 

ഇടിച്ചു കയറി വന്ന പച്ച മുളകിനങ്ങള്‍ ഇപ്പോള്‍ കാന്താരിയുടെ തങ്കത്തിളക്കത്തിനിടയില്‍ പതിയെ പുറകോട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്.കാന്താരി മുളകില്‍ ധരാളമായി കണ്ടു വരുന്ന ക്യാപ്‌സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്ന ചില പഠനങ്ങളാണ് കാന്താരിയുടെ ശക്തമായ രണ്ടാം വരവിനു പിന്നിലെ രഹസ്യം.ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനു പുറമേ രക്ത സമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളേയും കാന്താരി മുളക് പ്രതിരോധിക്കും.

കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ് സഹകരണ ബാങ്ക് കർഷകരിൽ നിന്ന് കിലോയ്ക്ക് ഇരുന്നൂറ്റമ്പത് രൂപ എന്ന നിരക്കിൽ ഇപ്പോഴും കാന്താരി മുളക് ശേഖരിക്കുന്നുണ്ട്.റബർ ഷീറ്റിന് കിലോയ്ക്ക് നൂറ്റെഴുപത് രൂപ ഉള്ളപ്പോഴാണ് ഇതെന്നോർക്കണം!

പാചകത്തിനു മാത്രമല്ല ഔഷധമായും കാന്താരി ഉപയോഗിക്കുന്നു.വാതരോഗം , അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ കാന്താരി ഉത്തമമാണന്ന് പറയപ്പെടുന്നു.ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. ഇതില്‍ ധാരാളമുള്ള ക്യാപ്സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്നു തെളിഞ്ഞതോടെയാണ് കാന്താരിയുടെ ഡിമാന്റ് കൂടിയത്.

 

ഏതു കാലാവസ്ഥയിലും നന്നായി വളരും എന്നതാണ് കാന്താരിയുടെ പ്രത്യേകത.വെയിലോ മഴയോ ഒന്നും അതിന് പ്രശ്‌നമല്ല.ഇനി പ്രത്യേകിച്ച് പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വീട്ടാവശ്യത്തിന് വേണ്ടുന്ന മുളക് ഒരു ചെടിയിൽ നിന്ന് ലഭിക്കും.ചെടികള്‍ക്ക് മൂന്നു മുതൽ നാലു ‍ വർഷം വരെ ആയുസ് കാണാറുണ്ട്.നേരിട്ടു സുര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിലും വളരുമെന്നതിനാല്‍ കാന്താരി തെങ്ങിന്‍ തോപ്പുകളിലും റബർ തോട്ടങ്ങളിലുമൊക്കെ ഇടവിളയായും കൃഷി ചെയ്യാം.

കാന്താരിയുടെ ഔഷധമൂല്യങ്ങളും ആരോഗ്യഗുണങ്ങളും
* കുടലിനെ ഉത്തേജിപ്പിച്ച് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാന്താരി സഹായിക്കുന്നു, വായുവിന്റെ നിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്.
* ഇതില്‍ കാപ്സൈസിന്‍ കൂടുതലാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ ഇത് വളരെ ഫലപ്രദമാണ്. മുളക് കഴിക്കുമ്പോള്‍ ശരീര താപനില ഉയരും. ശരീരത്തെ സാധാരണ ഊഷ്മാവിലേക്ക് തിരികെ കൊണ്ടുവരാന്‍ അത് കൂടുതല്‍ കലോറി എരിച്ച് കളയുകയും ശരീരഭാരം കുറയ്ക്കുകയും മാലിന്യ നിര്‍മാര്‍ജനം വേഗത്തിലാക്കുകയും ചെയ്യും.
* ചതവും വീക്കവും ചികിത്സിക്കാന്‍ തദ്ദേശവാസികള്‍ ഈ മുളക് ഉപയോഗിക്കുന്നു. ഇത് രക്തത്തെ നേര്‍ത്തതാക്കുന്നു, ആത്യന്തികമായി മുറിവേറ്റതോ കേടായതോ ആയ പ്രദേശം വൃത്തിയാക്കുകയും ബാധിത ഭാഗങ്ങളില്‍ പുതിയ രക്തം നല്‍കുകയും ചെയ്യുന്നു.
* സന്ധിവാത വേദന ലഘൂകരിക്കാന്‍ കാന്താരി മുളക് പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു.
* മുളക് വെള്ളത്തില്‍ ചതച്ചെടുത്താല്‍ കീടനാശിനിയായും ഉപയോഗിക്കാം.

Back to top button
error: