ദേശീയ ഇ-ഗവേണന്‍സ് പുരസ്കാരം കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പേജിന്.പുരസ്കാരം
നേടിയ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയാ ടീമംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.വാര്‍ത്താവിനിമയ – വിവരസാങ്കേതിക വിദ്യകൾ ഉപയോഗിച്ചു പോലീസ് നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹുമതിക്ക് അടിസ്ഥാനം.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇ-ഗവേണന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച് പകര്‍ച്ചവ്യാധി വ്യാപനത്തിനെതിരെ കാര്യക്ഷമമായ ബോധവത്ക്കരണ പ്രവര്ത്തനനങ്ങൾ നടപ്പിലാക്കാൻ കേരള പോലീസിന് സാധിച്ചിരുന്നു. ഈ നേട്ടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ മികവോടെ മുന്നോട്ട് പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.