ഒരാൾ അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും, ഒടുവിൽ ഒന്നും നേടാനാവാതെ ഈ ലോകം വിട്ടുപോയ ഈച്ചരവാര്യർ എന്ന അച്ഛൻ.
അടുത്തത്
മലബാർ സിമന്റ്സ്
കമ്പനി സെക്രട്ടറിയായിരിക്കെ
തന്റെ പിഞ്ചു കുഞ്ഞുങ്ങൾക്കൊപ്പം
കൊലചെയ്യപ്പെട്ട ശശീന്ദ്രന്റെ അച്ഛൻ കെ.വേലായുധൻ മാസ്റ്റർ.
ഒരാൾ മകന്റെ കൊലപാതകിയെ വെളിച്ചത്തു കൊണ്ടുവരാനായി ജീവിതകാലം പോരാടിയ ആളാണെങ്കിൽ മകന്റേയും
പേരമക്കളുടേയും കൊലപാതകിയെ
വെളിച്ചത്ത് കൊണ്ടു വരാനായി പോരാടിയിരുന്ന ആളാണ് മറ്റെയാൾ.
കൊലപാതകിയുടെയും അതിന് പിന്നിൽ പ്രവർത്തിച്ചവരുടെയും പണവും സ്വാധീനവും
അവരവർക്ക് കവചമൊരുക്കിയപ്പോൾ ഒന്നും നേടാനാവാതെ ഈ ലോകം വിട്ടുപോയ ഹതഭാഗ്യരായ രണ്ട് അച്ഛന്മാർ !!
ഭരണമേലാവുകൾക്ക്
നിസ്സഹായരോട് പുഛമാണ്…
ഭരണകൂടങ്ങൾ നിസ്സഹായന്റേതല്ല താനും.
ഒന്നും നേടാനാവാതെ കെ.വേലായുധൻ മാസ്റ്ററും ഈ ലോകത്തോട് വിട പറഞ്ഞു.കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന്,
മറ്റൊരു വയോജന ദിനത്തിൽ തന്നെ!
ഈച്ചരവാര്യർ മരിച്ചത് 2006 ഏപ്രിൽ 13നും!