ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലം ചെയ്യാന്‍ തീരുമാനം. ഥാര്‍ എസ്യുവി ലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരമാണ് ലേലം നടത്തുക.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി ഥാര്‍ സമര്‍പ്പിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. ലിമിറ്റഡ് എഡിഷന് പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്മെന്റ് വിഭാഗം മേധാവി ആര് വേലുസ്വാമി, ദേവസ്വം ചെയര്മാന് കെ.ബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.