ചെന്നൈ: കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
വെന്റിലേറ്ററില്‍ കഴിയുന്ന വരുണ്‍ സിംഗിന്റെ ജീവന് രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ബിപിന്‍ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അതില്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരില്‍ വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകര്‍ന്നത്. ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു അപകടം.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, ഹവില്‍ദാര്‍ സത്പാല്‍, നായികുമാരായ ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായികുമാരായ വിവേക് കുമാര്‍, ബി.സായ് തേജ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.