കൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. കടലില്‍ നിന്ന് 3 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്.
ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികള്‍ ആണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.