മുംബൈ: 19-വയസുകാരിയുടെ തലയറുത്ത് സഹോദരന്‍. പെണ്‍കുട്ടിയുടെ കാലുകള്‍ പിടിച്ചുവച്ചു കൊലപാതകത്തിന് സഹായിക്കാന്‍ അമ്മയും കൂട്ടുനിന്നതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.
ഞായറാഴ്ച യുവതിയുടെ വീട്ടില്‍ എത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ചായ ഉണ്ടാക്കുന്നതിനിടെ യുവതിയെ ആക്രമിച്ച് അരിവാള്‍ ഉപയോഗിച്ച് യുവതിയുടെ തലയറുത്ത് മാറ്റുകയായിരുന്നു. ഇരു കുറ്റവാളികളും വിര്‍ഗോവന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കുറ്റം ഏറ്റുപറഞ്ഞു. കൊലയ്ക്കു ശേഷം അറ്റ ശിരസ്സുമായി മുറ്റത്ത് എത്തിയ പ്രതി തല ഉയര്‍ത്തിക്കാട്ടിയതായി പൊലീസ് പറഞ്ഞു.
2021 ജൂണില്‍ താന്‍ പ്രണയിച്ച യുവാവുമായി യുവതി ഒളിച്ചോടിയിരുന്നു. ഇതില്‍ പക കൊണ്ടാണ് ഈ ഹീനകൃത്യത്തിന് മുതിര്‍ന്നത്. സ്വന്തം നിലയ്ക്ക് പങ്കാളിയെ കണ്ടെത്തി കല്യാണം കഴിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു.