NEWS
പിഴയൊടുക്കുമെന്നു പ്രശാന്ത് ഭൂഷൺ ,കാരാഗൃഹവാസം വേണ്ട
സുപ്രീം കോടതി നിശ്ചയിച്ച ഒരു രൂപ പിഴയൊടുക്കുമെന്നു പ്രശാന്ത് ഭൂഷൺ .സുപ്രീം കോടതിയെ അവഹേളിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല .സുപ്രീം കോടതിയുടെ വിജയം രാജ്യത്തെ എല്ലാവരുടെയും വിജയമാണെന്നു പ്രശാന്ത് ഭൂഷൺ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ഇട്ടതിന്റെ പേരിൽ സുപ്രീം കോടതി പ്രശാന്ത് ഭൂഷണെതിരെ സ്വമേധയാ കേസ് എടുത്തിരുന്നു .പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ തയ്യാറാണെങ്കിൽ കേസ് അവസാനിപ്പിക്കാമെന്നു കോടതി അറിയിച്ചിരുന്നു .എന്നാൽ മാപ്പു പറയാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ല .
ഇതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത് .ഒരു രൂപ പിഴയായിരുന്നു ശിക്ഷ .പിഴ സെപ്റ്റംബർ 15 നകം ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം തടവുമാണ് കോടതി ശിക്ഷ വിധിച്ചത് .