ആ ഇരട്ട കൊലപാതകത്തിന് പിന്നിൽ പതിനാലുകാരി

ലക്‌നൗ നഗരത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ പതിനാലുകാരി .മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത് .റെയിൽവേ ഉദ്യോഗസ്ഥന്റെ മകളും ദേശീയ ഷൂട്ടിംഗ് താരവുമായ പതിനാലുകാരിയാണ് കൊലപാതകി .പെൺകുട്ടി പോലീസിനോട് കുറ്റം സമ്മതിച്ചു .

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം .അതിസുരക്ഷാ മേഖലയിൽ താമസിക്കുന്ന കുടുംബത്തിലെ അമ്മയും മകനും വെടിയേറ്റ് മരിക്കുകയായിരുന്നു .പതിനാലുകാരിയായ മകൾക്ക് പരിക്കേൽക്കുകയും ചെയ്തു .പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരും വീട്ടിലേക്ക് വരികയോ പോകുകയോ ചെയ്തതായി കണ്ടെത്തിയില്ല .

പെൺകുട്ടിയുടെ കിടപ്പു മുറിയും ശുചിമുറിയും പരിശോധിച്ച പോലീസ് അസാധാരണമായ ചിലത് കണ്ടെത്തി .പിന്നീട് മാനസിക വിദഗ്ധന്റെ സഹായത്തോടെ പെൺകുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു .

കടുത്ത വിഷാദ രോഗി ആയിരുന്നു പെൺകുട്ടി .ഒരു ജപ്പാൻ നോവലിൽ നിന്നാണ് കൊലപാതക ആശയം പെൺകുട്ടിക്ക് ലഭിക്കുന്നത് .നോവലിലെ കഥാപാത്രങ്ങളെ യഥാർത്ഥ ജീവിതത്തിൽ കണ്ടാണ് പെൺകുട്ടി അമ്മയെയും സഹോദരനെയും കൊന്നത് .

അമ്മയും സഹോദരനും ഉറങ്ങി കിടക്കുക ആയിരുന്നു .അപ്പോഴാണ് വെടിവച്ചു കൊന്നത് .അതിനു മുമ്പ് പെൺകുട്ടി ഏറെ സമയം എടുത്ത് കുളിച്ചിരുന്നു .കുളിമുറിയിലെ കണ്ണാടിയിൽ പെൺകുട്ടി സോസ് കൊണ്ട് “ഞാൻ മോശം ആൾ “എന്ന് കുറിച്ചിരുന്നു .

തോക്കിൽ അഞ്ചു ബുള്ളറ്റുകൾ നിറച്ചു .ആദ്യ ബുള്ളറ്റ് കൊണ്ട് കണ്ണാടി വെടിവച്ചു തകർത്തു .പിന്നാലെ അമ്മയെയും സഹോദരനെയും കൊന്നു .തുടർന്ന് ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു .പെൺകുട്ടിയുടെ മുറിയിൽ നിന്ന് തോക്കും തലോയോട്ടിയുടെ കളിപ്പാട്ടരൂപവും അസാധാരണ സ്വഭാവമുള്ള ചിത്രങ്ങളും കണ്ടെടുത്തു .പഠനത്തിൽ മിടുക്കിയായ പെൺകുട്ടി എങ്ങനെ ഇങ്ങനെ ആയി എന്നാണ് ഇപ്പോൾ പോലീസ്അന്വേഷിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *