ന്യൂഡല്‍ഹി: സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘സെക്സ്’ എന്ന പദം വന്ന സംഭവത്തില്‍ ഗതാഗതവകുപ്പിനോട് വാഹന റജിസ്ട്രേഷന് നമ്പര്‍ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷന്. ഈ ശ്രേണിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും സംഭവത്തില്‍ നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മിഷന് ആവശ്യപ്പെട്ടു.
ജനക്പുര്‍ സ്വദേശിനിയായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിക്കാണ് ഇഷ്ടപ്പെട്ടു വാങ്ങിയ സ്കൂട്ടറിന് ‘SEX’ എന്ന പദം വരുന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് ലഭിച്ചത്. പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ നമ്പര്‍ പ്ലേറ്റിലെ ‘ട’ എന്ന അക്ഷരം ഇരുചക്രവാഹനങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ബാക്കിയുള്ള രണ്ട് അക്ഷരങ്ങള്‍ ‘EX’ ആണ്. ഇത് നിലവില്‍ സരായ് കാലേ ഖാന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് പിന്തുടരുന്ന സീരിസാണ്. അതിനാല്‍, നമ്പര്‍ പ്ലേറ്റില്‍ DL 3S EX എന്ന് എഴുതിയിരിക്കുന്നു. ആര്‍ടിഒ ‘EX’ സീരീസ് തീരുന്നത് വരെ ഈ നമ്പര്‍ പ്ലേറ്റ് സീരീസ് തുടരും.
നമ്പര്‍ പ്ലേറ്റിന്റെ പേരില്‍ അയല്‍വാസികളും ബന്ധുക്കളും പെണ്‍കുട്ടിയെ കളിയാക്കുകയും നാണംകെടുത്തുകയും ചെയ്തു. ആക്രമണം സഹിക്കാനാവാതായപ്പോള്‍ പെണ്‍കുട്ടി വനിതാ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു.