IndiaNEWS

യുപിയിൽ കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ ഇരുമ്പ് പെട്ടിയിൽ; വളഞ്ഞിട്ട് തല്ലി ജനം; രക്ഷപ്പെടുത്തി പോലീസ്

ഖ്നൗ: കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ആറു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ ഇരുമ്പ് പെട്ടിയിൽ നിന്ന് ഇന്ന് കണ്ടെത്തി.ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വീട് തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.പശ്ചിമ ഉത്തർപ്രദേശിലെ ഹാപ്പൂരിലാണ് സംഭവം.മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയതായി ഹാപൂർ പൊലീസ് എസ് പി സർവേഷ് കുമാർ മിശ്ര പറഞ്ഞു.ബലാത്സംഗത്തിനു ശേസമുള്ള കൊലപാതകമാണോ എന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി വ്യക്തമാക്കി.
അതേസമയം മൃതദേഹം കണ്ടെത്തിയ വീട്ടിന്റെ ഉടമയെ നാട്ടുകാർ കൂട്ടം ചേർന്ന് തല്ലിച്ചതച്ചു.വളരെ പാടുപെട്ടാണ്  പൊലീസ് ഇയാളെ ജനക്കൂട്ടത്തിന്റെ കയ്യിൽ നിന്നും രക്ഷപെടുത്തിയത്.ഇയാൾ ഇപ്പോൾ പോലീസ് സുരക്ഷയിൽ ആശുപത്രിയിലാണ് ഉള്ളത്.

Back to top button
error: