പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ,സെപ്തംബർ 15 നകം പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ്
മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനും ആയ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു .പിഴ സെപ്തംബർ 15 നകം അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം .പ്രശാന്ത് ഭൂഷൺ നടത്തിയത് ക്രിമിനൽ കോടതിയക്ഷ്യമാണെന്നു കോടതി വിധിച്ചു .
ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി .സെപ്റ്റംബർ രണ്ടിനാണ് അരുൺ മിശ്ര വിരമിക്കുന്നത് .പ്രശാന്ത് ഭൂഷണെ വെറുതെ വിടണം എന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു .എന്നാൽ മാപ്പു പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു കോടതിയുടെ നിലപാട് .എന്നാൽ മാപ്പ് പറയാൻ ഭൂഷൺ തയ്യാറായില്ല .
ചീഫ് ജസ്റ്റിസുമാർക്കെതിരെ ട്വിറ്ററിലൂടെ നടത്തിയ പരാമർശമാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിച്ചത് .ഇന്ത്യയിലെ ജനാധിപത്യം എങ്ങനെ തകർക്കപ്പെട്ടെന്നു തിരിഞ്ഞു നോക്കുമ്പോൾ സുപ്രീ കോടതിയുടെയും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് പ്രത്യേകം രേഖപ്പെടുത്തും എന്നായിരുന്നു വിവാദമായ ഒരു ട്വീറ്റ് .ഇന്ത്യയുടെ ചീഫ്‌ജസ്‌റ്റിസ് നാഗ്‌പുർ രാജ്‌ഭവനിൽ ബിജെപി നേതാവിന്റെ
50 ലക്ഷം വിലയുള്ള ആഢംബര ബൈക്ക് ഹെൽമെറ്റ് ഇല്ലാതെ ഓടിക്കുന്നു എന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ് .