ഇന്ന് അർദ്ധരാത്രി 12 മുതൽ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ കേരളത്തിന്റെ മുക്കിലും മൂലയിലും ഗർജ്ജിച്ചു തുടങ്ങും.അതിനായി തിയേറ്ററുകൾ പതിവില്ലാത്ത വിധം അണിഞ്ഞൊരുങ്ങിയും കഴിഞ്ഞു.കോവിഡ് അടച്ചിടലിനു ശേഷം തിയേറ്ററുകളെ പഴയ രീതിയിലേക്ക് കൊണ്ടുവരാൻ മരയ്ക്കാറിനു കഴിയുമോ എന്നുമാത്രമാണ് ഇനി അറിയേണ്ടത്.
പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ് ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നത്.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്.ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യും.ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രവുമാകും ഇത്.