ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യ. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും രാജ്യാന്തര യാത്രികര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിലെ ‘എയര്‍ ബബിള്‍’ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍വീസുകള്‍ നടത്താനാണു കേന്ദ്രത്തിന്റെ ആലോചന എന്നാണു സൂചന. അതേസമയം, ഡിസംബര്‍ 15ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നവംബര്‍ 26നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.