KeralaLead NewsNEWS

കണക്കുകളില്‍ പൊരുത്തക്കേട്; ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.

ആന്‍ണി പെരുമ്പാവൂരിന്റെ ഉടസ്ഥതയിലുളള ആശീര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് കുറച്ചിട്ടുളള തുകയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ഈ ടിഡിഎസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാല്‍ പല നിര്‍മാതാക്കളും ഈ തുക അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. താരങ്ങളുടെ പ്രതിഫലം കുറച്ച് കാണിച്ചും ടിഡിഎസ് വെട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

Back to top button
error: