IndiaLead NewsNEWS

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത

ന്യൂഡൽഹി: ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍
6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിന്റെ (ഇഎംഎസ്‌സി) വെബ്‌സൈറ്റിൽ അറിയിച്ചു. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലദേശിലെ വിവിധ പട്ടണങ്ങളിലും ഇത് അനുഭവപ്പെട്ടു. എന്നാല്‍ നാശ നഷ്ടങ്ങളോ, മരണങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Back to top button
error: