NEWS
ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ്, ഡിസംബർ ഒന്ന് മുതൽ
പ്രവേശന വിലക്ക് പിൻവലിച്ചു, ഡിസംബർ മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം. പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്ന് ആഭ്യന്തര മന്ത്രാലയം
ജിദ്ദ: ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് സർവീസുണ്ട്. പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും നേരിട്ട് വരാം.