NEWS

ഹൃദയാഘാതം മൂലം സൗദി അറേബ്യയിലും ഒമാനിലും ഓരോ മലയാളികൾ മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ കൊട്ടാരക്കര സ്വദേശി ഷഹനാസും മസ്‌കറ്റിലെ ഒമാനില്‍ കായംകുളം സ്വദേശി നാസറുദ്ദീനും മരിച്ചത് ഹൃദയാഘാതം മൂലമാണ്. രണ്ടു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് ഈ അപ്രതീക്ഷിത മരണങ്ങളോടെ കരിഞ്ഞു പോയത്

റിയാദ്: രണ്ട് മലയാളി യുവാക്കൾ ഹൃദയാഘാതം മൂലം ഇരു ഗൾഫ് രാജ്യങ്ങളിലായി മരിച്ചു. സൗദി റിയാദിലെ ബദീഅ ഡിസ്ട്രിക്റ്റില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടില്‍ വീട്ടില്‍ ഷഹനാസ് (27) ആണ് മരിച്ചതിൽ ഒരാൾ. രണ്ടാമത്തെ ആൾ ഒമാനിലെ അല്‍ ഹൈലില്‍ മരിച്ചത് ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര മൂശാരിശേരില്‍ നാസറുദ്ദീന്‍(53) ആണ്

Signature-ad

ഷഹനാസ് അവിവാഹിതനാണ്. രണ്ട് വര്‍ഷമായി സൗദിയിലെത്തിയിട്ട്. അതിന് ശേഷം നാട്ടില്‍ പോയിട്ടില്ല. പിതാവ്: ബഷീര്‍ കുട്ടി, മാതാവ്: നസീമ. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയില്‍ ഖബറടക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.

മസ്‌കറ്റിലെ ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര മൂശാരിശേരില്‍ നാസറുദ്ദീന്‍ ഒമാനിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
പിതാവ്: പരേതനായ അബ്ദുല്‍ ഖാദര്‍ കുഞ്ഞ്, ഭാര്യ: റസിയ, മക്കള്‍: നസ്മിന്‍ നാസര്‍, നിസ്മ നാസര്‍.

Back to top button
error: