LIFE

മലയാളിക്ക് നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടി തന്നെയാണ് അര്‍ജുനന്‍- രഞ്ജിത്ത് ശങ്കര്‍ പറയുന്നു

രുപിടി മികച്ച ചിത്രങ്ങല്‍ മലയാളിക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് രഞ്ജിത്ത് ശങ്കര്‍. പാസഞ്ചര്‍ എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ അയാള്‍ മലയാള സിനിമ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. രഞ്ജിത്ത് ശങ്കറിന്റേതായി പുറത്ത് വന്ന രണ്ടാമത്തെ ചിത്രമായിരുന്നു പൃത്വിരാജ് നായകനായെത്തിയ അര്‍ജുനന്‍ സാക്ഷി. എറണാകുളം ജില്ലാ കളക്ടര്‍ ഫിറോസ് മൂപ്പന്റെ മരണവും, ആ മരണം നേരില്‍ കണ്ട അര്‍ജുനന്‍ എന്ന അജ്ഞാതന്റെയും കഥ പറയുന്ന ചിത്രത്തില്‍ റോയ് മാത്യു എന്ന കഥാപാത്രമായിട്ടാണ് പൃത്വിരാജ് അഭിനയിച്ചത്. അബദ്ധവശാല്‍ അര്‍ജുനനായി തെറ്റിദ്ധരിക്കപ്പെടുന്ന റോയ് മാത്യു ഫിറോസ് മൂപ്പന്റെ മരണത്തിലെ സത്യം അന്വേഷിച്ച് പോവുന്നതോടെ ചിത്രം കൂടുതല്‍ സങ്കീര്‍ണമാകുന്നു.

പ്രമേയപരമായി അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു അര്‍ജുനന്‍ സാക്ഷി. ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിനെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ജുനന്‍ എന്ന ദൃക്‌സാക്ഷി പത്രാധിപര്‍ക്കെഴുതുന്ന കത്തായിരുന്നു ചിത്രത്തിന്റെ നെടുംതൂണ്‍. ചിത്രം അവസാനിക്കുമ്പോഴും ആരാണ് അര്‍ജുനന്‍ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ ആരാണ് അര്‍ജുനനെന്ന് പലരും അന്വേഷിച്ച് പോയെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല

Signature-ad

ഇപ്പോള്‍ അര്‍ജുനന്‍ പത്രാധിപര്‍ക്ക് അയച്ച് കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് സംവിധായകനായ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് അര്‍ജുനന്‍ ആരാണെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ജുനന്‍ നമ്മള്‍ ഓരോരുത്തരുമാണ്.കണ്‍മുന്നില്‍ കാണുന്ന തെറ്റുകള്‍ തുറന്ന് പറയാന്‍ ധൈര്യമില്ലാത്ത ഓരോരുത്തരും അര്‍ജുനന്‍മാരാണ്. ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം നടത്തിയ വ്യക്തിയാണ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജുനന്റെ കത്ത് ത്‌ന്റെ ശേഖരത്തില്‍ നിന്നും കണ്ടെത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന് അയച്ചു നല്‍കിയത്. രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

https://www.facebook.com/ranjithsankar.dnb/posts/10158850802453792

Back to top button
error: