KeralaLead NewsNEWS

സിറ്റിങ്ങിൽ ഹാജരായില്ല; സിഡബ്ല്യുസി ചെയർപഴ്സന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ദത്തുവിവാദക്കേസില്‍ ബാലാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സിഡബ്ല്യുസി ചെയര്‍പഴ്‌സന്‍ എന്‍.സുനന്ദയ്ക്ക് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

അനുപമ എസ്.ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ നോട്ടീസ് നല്‍കിയിരുന്നിട്ടും സിഡബ്ല്യുസി ചെയര്‍പഴ്‌സന്‍ ഹാജരാകാതിരുന്നതാണ് കാരണം. ഹാജരാകാതിരിക്കുന്നതിനു മുന്‍കൂട്ടി കത്തു പോലും നല്‍കാത്ത സാഹചര്യത്തിലാണു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

Signature-ad

ശിശുക്ഷേമ സമിതിയോടു കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. അടുത്ത സിറ്റിങ് ഡിസംബര്‍ ഒന്നിനു നടക്കും.ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ഹാജരായില്ലെങ്കിലും ഉദ്യോഗസ്ഥന്‍ ഹാജരായി.

Back to top button
error: