‘ഭക്ഷണത്തിൽ മതം കലർത്തുന്ന’ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. .സംഘപരിവാരവും ചില ക്രൈസ്തവ പ്രൊഫൈലുകളും ഉയർത്തിക്കൊണ്ടു വന്ന ഹോട്ടലുകളിലെ ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്‌ഐ ഇത്തരത്തിൽ ഒരു പരിപാടി.സംഘടിപ്പിച്ചത്.
ഉത്തരേന്ത്യയിലും രാജ്യത്തിന്റെ ഇതരഭാഗത്തും നടന്ന പശുക്കടത്ത് ആരോപണങ്ങൾക്കും ബീഫ് ഉപയോഗത്തിനും കൊലപാതകങ്ങൾക്കുമെതിരെയുള്ള പ്രതിഷേധമായി സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിന് പിറകേയാണ് ഇപ്പോൾ ഫുഡ് സ്ട്രീറ്റുമായി സിപിഎം യുവജനസംഘടന ഡിവൈഎഫ്‌ഐ. രംഗത്തെത്തിയിരിക്കുന്നത്.ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചപ്പോൾ പോർക്ക് ഫെസ്റ്റിവൽ നടത്താൻ ധൈര്യമുണ്ടോന്നു വെല്ലുവിളിച്ചവർക്കുള്ള മറുപടിയായി ഇത്തവണ പന്നി ഉൾപ്പെടെയുള്ള ഐറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഫുഡ് സ്ട്രീറ്റുകൾ.