KeralaLead NewsNEWS

ദത്തുവിവാദം; അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബ കോടതി

തിരുവനന്തപുരം: ഒടുവില്‍ ദത്തുവിവാദക്കേസില്‍ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെ കുഞ്ഞിനെ പെറ്റമ്മ അനുപമയ്ക്ക് കൈമാറി. ഉച്ചയോടെ കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികള്‍ക്കും ശേഷമാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ അനുപമയ്ക്ക് കൈമാറിയത്.

വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂര്‍വതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു. ജ‍ഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്ന് കുഞ്ഞിനെ കോടതിയില്‍ എത്തിച്ചിരുന്നു.

Back to top button
error: