IndiaLead NewsNEWS

പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; മകളുടെ സഹപാഠികൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു

ബെംഗളൂരു: ബിഹാര്‍ സ്വദേശിയെ മകളുടെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാര്‍ഷിക സര്‍വകലാശാല ജികെവികെ ക്യാംപസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് സംഘം കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്.

പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ, സഹപാഠികളായ ആണ്‍കുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളജ് വിദ്യാര്‍ഥിനിയായ മകള്‍ വെളിപ്പെടുത്തി. ദീപക്കിനു 2 ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്. കലബുറഗി സ്വദേശിനിയായ രണ്ടാം ഭാര്യയില്‍ 2 പെണ്‍മക്കളുണ്ട്. തിങ്കളാഴ്ച രാവിലെ മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് പീഡിപ്പിക്കുന്നത് മുന്‍പ് അമ്മയോടു പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

Back to top button
error: