പാലക്കാട്: ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ഓരോ ഷട്ടറും 12 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 4,000 ഘന അടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്.
കനത്ത മഴ തുടരുന്നതിനാല്‍ രാത്രിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കി.