ബിഹാറിൽ സി പി ഐ എം കോൺഗ്രസ് മുന്നണിയിൽ
ബിഹാറിൽ ആർ ജെ ഡിയും കോൺഗ്രസും നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമാകാൻ സിപിഐഎം അടക്കമുള്ള ഇടതുപാർട്ടികൾ തീരുമാനിച്ചു .ആർ ജെ ഡിയുടെ നിർദേശ പ്രകാരം സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ.) പാർട്ടികൾ തങ്ങൾക്ക് താല്പര്യമുള്ള സീറ്റുകൾ എഴുതി നൽകി .
സിപിഐഎം 21 ,സി പി ഐ- 30 ,സിപിഐ എംഎൽ -23 സീറ്റുകളുടെ പട്ടിക ആണ് നല്കിയിട്ടുള്ളത് .പരമാവധി സീറ്റുകൾ മഹാസഖ്യം നൽകുമെന്നാണ് ഇടത് പാർട്ടികളുടെ പ്രതീക്ഷ .
ആർ ജെ ഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ്ങുമായി ഇടതു പാർട്ടി നേതാക്കൾ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് ധാരണ .മത്സരിക്കാൻ താല്പര്യമുള്ള സീറ്റുകൾ എഴുതി നല്കാൻ ജഗദാനന്ദ സിങ് ആവശ്യപ്പെടുകയായിരുന്നു .കഴിഞ്ഞ തവണ മഹാസഖ്യത്തിൽ സിപിഐഎം ഉണ്ടായിരുന്നില്ല .
ആർ.ജെ.ഡി.,കോൺഗ്രസ് , ആർ.എൽ.എസ്.പി, വി.ഐ.പാർട്ടി എന്നിവയാണ് നിലവിൽ മഹാസഖ്യത്തിൽ ഉള്ളത് .മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ജിയുടെ എച്ച് എ എമ്മും സഖ്യത്തിൽ ഉണ്ടാകും .