NEWS

ദുബായിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി നിഖിൽ ഉണ്ണി എന്ന യുവാവ് മരിച്ചു

നിഖിൽ ഓടിച്ചിരുന്ന സ്പോർട്സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചു. ദുബായ് ബർഷയിൽ വച്ചായിരുന്നു അപകടം

ദുബായ്: ദുബായ് ബർഷയിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ നിഖിൽ ഉണ്ണി (40) മരിച്ചു. ദുബായിൽ പെട്രോ കെം കമ്പനിയിൽ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു.

Signature-ad

ദുബായ് ബർഷയിൽ നിഖിൽ ഓടിച്ചിരുന്ന സ്പോർട്സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചു. രണ്ടുപേർക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നതായി മെഡിക്കൽ രേഖകളിലുണ്ട്. അച്ഛൻ: കാമ്പുറത്ത് പരേതനായ ഉണ്ണി (റിട്ട.എ.ഐ.ആർ.). അമ്മ കൗസല്യ (റിട്ട.ജോ.സെക്രട്ടറി, ഹൗസിങ് ബോർഡ്). ഭാര്യ: നിഖിത. മകൻ: ദക്ഷ്.
അഖിൽ ഉണ്ണി ഇരട്ടസഹോദരനാണ്. മറ്റ് സഹോദരങ്ങൾ: ധന്യദീപു, പ്രിയഉണ്ണി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മൃതദേഹം നാളെ (ബുധൻ) പുലർച്ചയോടെ ബീച്ചാശുപത്രിക്ക് സമീപമുള്ള മേയ്സിൻ അപ്പാർട്ട്മെന്റിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Back to top button
error: