NEWS

മാതൃത്വത്തിനുപോലും അപമാനം ഈ അമ്മ, കേരളം ലജ്ജിക്കുന്നത് ഈ അമ്മയെ ഓർത്ത്

ര​ണ്ടാം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഗർഭിണിയാക്കിയ കാ​മു​കി​യെ സ്വീകരിച്ചതോടെ അയാളുടെ പിതൃത്വവും, അതുവരെ മുണ്ടാട്ടം മുട്ടിനിന്ന അമ്മയുടെ മാ​തൃ​ത്വ​വും ഉ​ണ​രു​ന്നു. പിന്നെ ‘കേ​ര​ള​മേ ല​ജ്ജി​ക്കൂ’ എ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി ​നേരെ സെക്രട്ടേറിയറ്റിന് മുമ്പിലേക്ക്.
ശ​രി​ക്കും കേ​ര​ളം ല​ജ്ജി​ക്കു​ന്ന​ത് ഇപ്പോഴാണ്. നമ്മുടെ കപടപ്ര​ബു​ദ്ധ​ത​യെക്കുറിച്ചോർ​ത്ത്, ഇ​വി​ടു​ത്തെ മ്ലേഛമാധ്യമങ്ങളെയും നിയമസംവിധാനങ്ങളെയും ഓർത്ത്…

രു മാസത്തിലേറെയായി ആ ‘അച്ഛനമ്മമാർ’ ഉറങ്ങിയിട്ടുണ്ടാവില്ല. കാരണം അവർ അത്രയ്ക്കും ആ കുഞ്ഞിനെ സ്നേഹിച്ചിരുന്നു. തങ്ങളുടെ സ്വന്തം കുഞ്ഞ് എന്നു തന്നെയാണ് അവർ എല്ലാവരോടും പറഞ്ഞിരുന്നത്. അതിനുവേണ്ടി ജന്മനാട്ടിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം പോലും മാറി അവർ.
ദത്തെടുത്ത കുഞ്ഞാണെന്ന് മറ്റാരും അറിയാതിരിക്കാനാണ് അവർ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തി കുഞ്ഞിനെ സ്വീകരിച്ചത്. അതാകട്ടെ ആ കുഞ്ഞിന്റെ പേരിലേക്ക് തങ്ങളുടെ സമ്പാദ്യങ്ങൾ മുഴുവൻ എഴുതിവച്ച ശേഷവും.
ഒരു കുഞ്ഞില്ലാത്തതായിരുന്നു ആ ദമ്പതികളുടെ എന്നത്തേയും വേദന. ഇന്ന് ഒരു കുഞ്ഞാണ് അവരുടെ ഉറക്കം കെടുത്തുന്നതും കൂടുതൽ ദുഃഖിപ്പിക്കുന്നതും. ഒരുപക്ഷെ പെറ്റമ്മയേക്കാൾ പോറ്റമ്മ തന്നെയാവും ഇന്ന് ആ കുഞ്ഞിനെ ഏറെ സ്നേഹിക്കുന്നതും.
ഇന്നെന്നല്ല, എന്നും !

ദ്യ​ ഭാര്യയെയും അ​തി​ലു​ള്ള ര​ണ്ട് കു​ട്ടി​ക​ളെ​യും ഉപേക്ഷിച്ച ശേഷം കൂ​ട്ടു​കാ​ര​ന്റെ ഭാ​ര്യ​യെ അ​ടി​ച്ചു മാ​റ്റി ക​ല്യാ​ണം കഴിച്ച​ ഒരാൾ.
അയാൾ ​ മൂന്നാമതൊരു പെൺകുട്ടിയെ പ്രണയിക്കുന്നു, ഗ​ർ​ഭി​ണി​യാ​ക്കു​ന്നു. അ​വ​ൾ പ്ര​സ​വി​ച്ചു എന്നറി​ഞ്ഞി​ട്ടും കു​ഞ്ഞി​നെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ചു എന്ന​റി​ഞ്ഞി​ട്ടും ഏഴെട്ടുമാ​സം നി​ശ​ബ്ദ​നാ​യി​രി​ക്കു​ന്നു.

പിന്നീ​ട് ര​ണ്ടാം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ശേ​ഷം മൂന്നാമത്തെ ആ കാ​മു​കി​യെ സ്വീകരിച്ചതോടെ അയാളുടെ പിതൃത്വവും, അതുവരെ മുണ്ടാട്ടം മുട്ടിനിന്ന അമ്മയുടെ മാ​തൃ​ത്വ​വും ഉ​ണ​രു​ന്നു.
പിന്നെ ‘കേ​ര​ള​മേ ല​ജ്ജി​ക്കൂ’ എ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി ​നേരെ സെക്രട്ടേറിയറ്റിന് മുമ്പിലേക്ക്.
ശ​രി​ക്കും കേ​ര​ളം ല​ജ്ജി​ക്കു​ന്ന​ത് ഇപ്പോഴാണ്.
ഇ​വി​ടു​ത്തെ കപടപ്ര​ബു​ദ്ധ​ത​യോ​ർ​ത്ത്, ഇ​വി​ടു​ത്തെ മ്ലേഛമാധ്യമങ്ങളെയും നിയമസംവിധാനങ്ങളെയും ഓർത്ത്…
ഇ​നി​യും അ​മ്മ​ത്തൊ​ട്ടി​ലു​ക​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടും. പ​ക്ഷേ ആ ​കു​ഞ്ഞു​ങ്ങ​ളെ ദ​ത്തെ​ടു​ക്കാ​ൻ ഇനി ആളുകൾ ഒരുപക്ഷെ ഭ​യ​പ്പെ​ട്ടേ​ക്കും.

ന​സ്സും പ്രാ​ർ​ത്ഥ​ന​ക​ളും ആ​ന്ധ്ര​യി​ലെ പേര​റി​യാ​ത്ത ആ ​പോ​റ്റ​മ്മ​യ്ക്കും പോ​റ്റ​ച്ഛ​നും ഒ​പ്പ​മാ​ണ്. അ​ല്ലാ​തെ തോ​ന്നു​മ്പോ​ൾ വ​ലി​ച്ചെ​റി​യാ​നും തോ​ന്നു​മ്പോ​ൾ ചേ​ർ​ത്ത​ണ​യ്ക്കാ​നും സന്നദ്ധരായ മൂന്നാംകിട ‘മാതാപിതാക്കൾ’ക്കൊപ്പ​മ​ല്ല.
കേരളമേ ലജ്ജിക്കൂ.. വഴിപിഴച്ച നിന്റെ സന്തതികളെ ഓർത്ത്…!
ഇന്ന് കണ്ണീരൊഴിയാതെ, ഉറക്കമില്ലാതെ, നിയമനൂലാമാലകളിൽപെട്ട് കഴിയുന്നത് രണ്ട് അച്ഛൻമാരും രണ്ട് അമ്മമാരും അവരുടെ ബന്ധുക്കളുമാണ്.
അതിൽ പ്ലേക്കാർഡുമായി ചാനലുകൾക്കും വാർത്താമാധ്യമങ്ങൾക്കും മുമ്പിൽ ഒരുമാസമായി മുതലക്കണ്ണീരൊഴക്കുന്നവർ ഒരിക്കലും ഉണ്ടാകില്ല.
എങ്കിലും ഇനിയുള്ള കാലമെങ്കിലും മഴ നനയാതെ, നനയിക്കാതെ അവർക്ക് ആ കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയട്ടെ.

രു സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടപ്പെടുന്നതും ബന്ധപ്പെടുന്നതും അവരുടെ സ്വകാര്യവും വ്യക്തിപരവുമായ കാര്യമാണ്. അതിൽ മറ്റാർക്കും ഇടപെടാൻ അവകാശമില്ല. കഥാനായിക ഇപ്പോൾ ഒരു മാതാവാണ്. ആ അമ്മയുടെ പ്രതിഷേധവും സമരവും സമൂഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നതുപോലെ സമൂഹവും അവരോട് ചില ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്നുണ്ട്.
അതുപോലെ തന്നെയാണ് അനാഥയായ ഒരു കുഞ്ഞോമനയെ സ്വന്തം കുഞ്ഞായി ഏറ്റെടുത്ത്, അതിനെ ലാളിച്ച് ഓമനിച്ച ആ അമ്മയുടെ കാര്യവും.
നെഞ്ചോട് ചേർത്തുറക്കിയ നിമിഷങ്ങളിലെ നിർവൃതി ആ പിതൃഹൃദയത്തിന് ഇനിയും അനുഭവിച്ചു മതിയായിട്ടുണ്ടാവില്ല.

ശാരീരിക സുഖത്തിനായി രഹസ്യമായി സംഗമിച്ച്, മക്കളെ ജനിപ്പിച്ച് നാണക്കേട് തോന്നുമ്പോൾ ഉപേക്ഷിച്ചും , പിന്നീട് തിരിച്ചെടുക്കാനുമൊക്കെ പുറപ്പെടുമ്പോൾ ഓർക്കുക…!ആരോരുമില്ലാത്ത കുഞ്ഞിനെ സ്വന്തം ചോരയായി സ്വീകരിച്ച്, ജീവിതാവസാനം വരെ സ്നേഹിച്ചു വളർത്താൻ തയ്യാറായ ഇത്തരം നിർഭാഗ്യരായ അച്ഛനമ്മമാരുടെ കണ്ണീരിന്റെ വിലകൂടി അറിയേണ്ടതുണ്ട്.
മക്കളില്ലാത്തവർക്കേ അതിന്റെ വില അറിയാനാവൂ എന്നുമാത്രം!
മാതൃത്വം മഹത്വമാർന്നതാണ്, ദൈവീകമാണ്, പവിത്രമാണ്.
അതുകൊണ്ടാവാം അത് വേദനാജനകവുമാകുന്നത്.
ചിലർക്കാ മാഹാത്മ്യം മനസ്സിലാവില്ല. എത്ര പുരോഗമനം നേടിയാലും ചില അടിസ്ഥാന തത്വങ്ങൾക്ക് മാറ്റവുമുണ്ടാവില്ല.
കേഴുക കേരളനാടേ എന്നല്ലാതെന്തു പറയാൻ !

ഈ വിഷയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന ആക്ഷേപഹാസ്യ പ്രധാനമായ ഒരു കുറിപ്പ് അനുബന്ധമായി ഇവിടെ കൊടുക്കുന്നു.

വിക്രമാദിത്യൻ പതിവ് പോലെ മുരുക്കുമരത്തിൽ നിന്നും വേതാളത്തെ പിടിച്ച് വരിഞ്ഞ് കെട്ടി പുറത്തേന്തി നടന്നു.
അപ്പോൾ വേതാളം ഒരു കഥ പറയാൻ തുടങ്ങി.
പണ്ട് അനന്തപുരിയുടെ പ്രാന്തപ്രദേശത്ത് വിടനായ ഒരാൾ വസിച്ചിരുന്നു, പേര് അജിത്. നാട്ടുകാർക്ക് ഇടയിൽ ഒരു ഉത്തമപുരുഷനായി നടിച്ചിരുന്ന ഇയാൾ ഒരു സുന്ദരിയെ പ്രണയിച്ച് വിവാഹം കഴിച്ചു.
ആ യുവതിയാകട്ടെ തൻ്റെ ആദ്യ ഭർത്താവിനേയും കുട്ടികളേയും വല്ല വിധേനയും ഒഴിവാക്കിയാണ് അജിത്തിനൊപ്പം ചേർന്നത്.
പക്ഷേ അവരുടെ ദാമ്പത്യവല്ലരിയിൽ പൂക്കളൊന്നും വിരിഞ്ഞില്ല . അങ്ങനെയിരിക്കെ അജിത് ദേശാടനം നടത്തുന്നതിനിടയിൽ പേരക്കട ദേശത്ത് അതിസുന്ദരിയായ ഒരു കന്യകയെ കണ്ടുമുട്ടി. അവളുടെ പേര് അപർണ.
ആ കന്യാരത്നത്തെ കണ്ട് മുട്ടിയ മാത്രയിൽ തന്നെ അയാൾ വികാര പുളകിതഗാത്രനായി പോയി.
പല ഒഴിവ് കിഴിവുകൾ പറഞ്ഞും യാചിച്ചും അയാൾ ആ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പ്രണയ കേളികളിൽ മുഴുകുകയും ചെയ്തു. തദ്വാര അവൾ ഗർഭിണിയായി.
വിധിയെ എങ്ങനെ തടയാനാകും.
സ്വന്തം ഭാര്യയുമായി നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയാൽ മാത്രമെ അടുത്ത വിവാഹം കഴിക്കാൻ സാധിക്കു എന്നായിരുന്നു ആ നാട്ടിലെ നിയമം.
താൻ വില്ല വിധേനയും ആദ്യ ഭാര്യയെ ഒഴിവാക്കി വരാം എന്ന് ഉറപ്പ് നൽകി. അതിനായി മാർഗ്ഗങ്ങൾ തേടി സ്വന്തം ഭവനത്തിലേക്ക് തിരിച്ചു പോന്നു അയാൾ.
പല കുടില തന്ത്രങ്ങളും പ്രയോഗിച്ചു.
ഈ സമയം കാമുക വിരഹത്താൽ ആർദ്രമായ ഹൃദയവുമായി അപർണ സ്വന്തം ഭവനത്തിൽ കഴിയുകയായിരുന്നു.
യൗവ്വനത്തിലേക്ക് കാലെടുത്തു വച്ച മകൾ വിവാഹത്തിന് മുൻപ് അമ്മയാകുന്നത് ആ കുടുംബത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് വരാം എന്ന് പറഞ്ഞ് പോയ കാമുകനെ കാണാനുമില്ല.
അങ്ങനെ അപർണ പ്രസവിച്ചു. അപകീർത്തി ഭയന്ന് മാതാപിതാക്കളുമായി ആലോചിച്ച് കുഞ്ഞിനെ ഒരു സംരക്ഷണ കേന്ദ്രത്തിൽ ഏൽപ്പിച്ചു അവൾ. അവരാകട്ടെ നടപടിക്രമങ്ങളനുസരിച്ച് ആ കുട്ടിയെ ഒരു കുടുംബത്തിന് ദത്ത് നൽകി.
കാലം കടന്ന് പോയി…
തൻ്റെ കുടില തന്ത്രങ്ങളിലൂടെ ഭാര്യയെ ഉപക്ഷിച്ച അജിത്ത് അപർണയെ തേടിയെത്തി.
തൻ്റെ കാമുകനെ, മകൻ്റെ അച്ഛനെ കണ്ട അപർണ കെട്ടി പിടിച്ച് സ്വീകരിച്ചു.
അപ്പോഴാണ് അവരുടെ കുട്ടിയെക്കുറിച്ച് രണ്ടാൾക്കും ഓർമ്മ വന്നത്. അവർ യുദ്ധം ചെയ്യാൻ പുറപ്പെട്ടു.

“പ്രഭോ, എൻ്റെ സംശയം ഇതാണ് ,
ആരാണ് ആ കുട്ടിയുടെ യഥാർത്ഥ അവകാശി, സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് കാമുകിയെ ഗർഭണിയാക്കിയ അജിത്താണോ, മറ്റൊരു ഭാര്യയുണ്ട് എന്നറിഞ്ഞിട്ടും പ്രണയിച്ച് ഗർഭം ഏറ്റ് വാങ്ങുകയും ആ കുട്ടിയെ ഉപേക്ഷിക്കാൻ തയ്യാറായ അപർണയാണോ ?
അതോ സ്വന്തം കുടുംബത്തിൻ്റെ മാനഹാനി ഭയന്ന്, കൊന്നുകളയാതെ കുട്ടിയെ സംരക്ഷണ സമതിക്ക് കൈമാറിയ മാതാപിതാക്കളാണോ?
അതോ ദത്തെടുത്ത കുടുംബമാണോ?
അതോ പിണറായി സർക്കാരാണോ ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദി?”

ഉത്തരം കിട്ടാത്ത സമസ്യക്ക് മുൻപിൽ ഉത്തരം കിട്ടാതെ നിന്ന വിക്രമാദിത്യനെ നോക്കി കൊഞ്ഞനം കുത്തി വേതാളം തൻ്റെ മുരുക്കും മരത്തിൽ കയറി തലകീഴായി തൂങ്ങി കിടന്നു.

Back to top button
error: