MovieNEWS

ചെരുപ്പ് പ്രധാന കഥാപാത്രമാകുന്ന ‘ചലച്ചിത്രം’; ടീസർ റിലീസായി

ചെരുപ്പിനെ പ്രധാന കഥാപാത്രമാക്കി ഗഫൂ‍ർ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ‘ചലച്ചിത്രം‘ സിനിമയുടെ ടീസർ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, നാദിർഷാ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് എൻ.എം ബാദുഷ, മാറ്റിനി ഒടിടി എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ടീസർ റിലീസ് ചെയ്തത്. ചലച്ചിത്രം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ രീതികൊണ്ടും പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണ്.

സംവിധായകനും എഡിറ്ററും ഛായഗ്രഹകനും അടങ്ങുന്ന മൂന്ന് സാങ്കേതിക പ്രവർത്തകരെ വെച്ചു മാത്രം ചിത്രീകരണം പൂർത്തിയാക്കിയ ആദ്യത്തെ സിനിമാ എന്ന പ്രത്യേകതയും ‘ചലച്ചിത്രത്തി’നുണ്ട്. ചെരുപ്പാണ് കേന്ദ്ര കഥാപാത്രമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയൻ എന്നിവരും കഥാപാത്രങ്ങളാവുന്നു.

Signature-ad

ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ വെറും മൂന്ന് സാങ്കേതിക പ്രവർത്തകർ മാത്രമുള്ള സിനിമയാണ്. ലോകത്ത് ഏറ്റവുംകുറവ് സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയിൽ ഗിന്നസ് ബുക്കിന്റെ ലോക റെക്കോർഡ്‌ പരിഗണയിലുള്ള സിനിമയാണ് ‘ചലച്ചിത്രം‘. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു. പി.ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ചലച്ചിത്രം’ ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Back to top button
error: