KeralaLead NewsNEWS

മോഡലുകളുടെ അപകട മരണം; വിശദ അന്വേഷണം വേണമെന്ന്‌ മരിച്ച അഞ്ജനയുടെ കുടുംബം

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍
മരിച്ച അഞ്ജനയുടെ കുടുംബവും പരാതി നല്‍കി. കേസില്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് കുടുംബം പരാതി നല്‍കിയത്.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്റേയും പങ്കു അന്വേഷിക്കണം. പിന്തുടരാന്‍ ആരാണ് സൈജുവിന് നിര്‍ദേശം നല്‍കിയത്. ഇതില്‍ റോയി വയലാട്ടിന്റെ പങ്ക് എന്താണ്.ഇതെല്ലാം അന്വേഷിക്കണം എന്നാണ് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Signature-ad

ഇവര്‍ക്ക് ജാമ്യം പെട്ടന്ന് കിട്ടിയതില്‍ ദുഃഖമുണ്ട്. അന്ന് രാത്രി എന്തു നടന്നു എന്ന സത്യം പുറത്തു വരണമെന്നും അര്‍ജുന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കുടുംബത്തിന്റെ മൊഴി എടുത്തു.

Back to top button
error: