എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥയാണ് ബന്ധനം. ഇതേ പേരില്‍ ഒരു സിനിമയുണ്ട്. സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ്. എന്നാല്‍ കഥാപരമായി ഇവയ്ക്ക് തമ്മില്‍ സാമ്യതകളൊന്നുമില്ല.
എം.ടിയുടെ ബന്ധനം എന്ന ചെറുകഥയെ അവലംബിച്ച് അദ്ദേഹംതന്നെ തിരക്കഥയെഴുതിയ ചിത്രം ഇന്നലെ പൂര്‍ത്തിയായി. രതീഷ് അമ്പാട്ടാണ് സംവിധായകന്‍. കടല്‍ക്കാറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. എം.ടിയുടെ ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന 10 ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്. കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും ആന്‍ അഗസ്റ്റിനുമായിരുന്നു പ്രധാന അഭിനേതാക്കള്‍. ലോക്‌നാഥനായിരുന്നു ഛായാഗ്രാഹകന്‍.
ഇതോടെ എം.ടി. സീരീസിലുള്ള ആറ് ചിത്രങ്ങള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്നത് ലിജോ പെല്ലിശ്ശേരി -മമ്മൂട്ടി ചിത്രവും പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രവും മഹേഷ് നാരായണന്‍- ഫഹദ് ഫാസില്‍ ചിത്രവും ബന്ധനം (സുകുമാരന്‍ അഭിനയിച്ച ചിത്രം) എന്ന സിനിമയെ നവീകരിച്ചെഴുതിയ മറ്റൊരു ചലച്ചിത്രവുമാണ്. ബന്ധനത്തിലെ താരനിരയെ മാത്രം ഇനിയും തെരഞ്ഞെടുത്തിട്ടില്ല. പത്ത് ചിത്രങ്ങളും മാര്‍ച്ചിന് മുമ്പായി പൂര്‍ത്തീകരിക്കാമെന്നാണ് നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍.