KeralaLead NewsNEWS

പമ്പ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: പമ്പ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ തുറന്നു. സെക്കന്റില്‍ 25 ക്യുമെക്‌സ് മുതല്‍ 100 ക്യുമെക്‌സ് വരെയാകും വെള്ളം ഒഴുക്കിവിടുക. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയില്‍ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയില്‍ പമ്പയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുളളതിനാല്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ നദിയില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, മഴ മാറിയതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. ശബരിമല വനത്തിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും നിര്‍ത്താതെ പെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകകള്‍ ഉയര്‍ത്തിയതോടെ പമ്പ ത്രിവേണിയില്‍ ക്രമാധീതമായി ജലനിരപ്പ് ഉയര്‍ന്നതും ആശങ്കയുണ്ടാക്കി.

Back to top button
error: