KeralaLead NewsNEWS

പ്രാര്‍ത്ഥനാ സമയത്ത് ഉറങ്ങി; പ്രായമായ സ്ത്രീക്ക് മര്‍ദ്ദനം, അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്

കൊല്ലം: അനാഥാലയത്തിലെ അന്തേവാസിയായ വയോധികയെ ചൂരല്‍ വടികൊണ്ട് അടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയം എന്ന സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി അഡ്വ. സജീവനെതിരെയാണ് കേസെടുത്തത്. ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്.

സജീവന്റെ ക്രൂരമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ചിത്രീകരിച്ച് പുറത്തു വിട്ടത്. പ്രാര്‍ഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞാണ് പ്രായമായ സ്ത്രീയെ സജീവന്‍ ചൂരലുകൊണ്ട് അടിച്ചത്. ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 20 ലേറെ അന്തേവാസികള്‍ സ്‌നേഹാലയത്തിലുണ്ട്.

Signature-ad

അതേസമയം, താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മുന്‍ജീവനക്കാരന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം. സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി.

Back to top button
error: