Breaking NewsKeralaLead NewsNEWS

നാലുമണിക്കൂർ വിറച്ചു, ആദ്യമായി ധർമടത്ത് ലീഡ് പിടിച്ച് മുഖ്യമന്ത്രി… പുതുപ്പള്ളിയിൽ ചാണ്ടി തരം​ഗം!! 40000 കടന്ന് ലീഡ്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ കുതിച്ചോട്ടമാണ് കാണുവാൻ സാധിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെഎൻ രാധാകൃഷ്ണനേക്കാൽ 40,163 വോട്ടിനാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. ചാണ്ടി 63,723, കെഎം രാധാകൃഷ്ണൻ 23560 എന്നിങ്ങനെയാണ് ലീഡ് നില. അതേസമയം ധർമടത്ത് വോട്ടെണ്ണി നാലുമണിക്കൂറിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തിരിച്ചുപിടിച്ചു. ആറു റൗണ്ടുകൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ലീഡ് ആദ്യമായി പിടിച്ചത്.

1600 വോട്ടിന്റെ ലീഡാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മന്ത്രിമാർ കൂട്ടത്തോടെ പിന്നിലാണ്. പത്തു മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നിലായത്.

Signature-ad

തൃത്താലയിൽ എം.ബി.രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ.വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ.ശശീന്ദ്രൻ എന്നീ മന്ത്രിമാരാണ് പിന്നിൽ. അതേസമയം നിലവിലെ കണക്കുകൾ പ്രകാരം,97 സീറ്റുകളിൽ യുഡിഎഫും 41 സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുകയാണ്. എൻഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: