Breaking NewsKeralaLead NewsNEWS

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപിയെന്ന് കോൺ​ഗ്രസ്- കേസെടുത്ത് സൈബർ പോലീസ്

ഹരിപ്പാട്: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ് വീഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിർ ബിജെപി സ്ഥാനാർത്ഥിയുടെയും എഐ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.

Signature-ad

എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ വീഡിയോ നീക്കം ചെയ്യാൻ‌ ആവശ്യപ്പെടണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താൻ ശ്രമിച്ചതിന് എതിർ സ്ഥാനാർത്ഥിക്ക് എതിരെ നോട്ടീസ് നൽകി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: