Breaking NewsIndiaKeralaLead NewsNEWSpoliticsReligion

‘അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതികൾക്ക് പ്രവേശനം നൽകാൻ പാടില്ല; നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്‘- കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ . കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഴുതി നൽകിയ വാദം പുറത്തുവന്നു.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ പ്രായപരിധിയുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണിതെന്നും, ലക്ഷക്കണക്കിന് ഭക്തർ ഇത് അനുസരിച്ചുവരുന്നതുമാണെന്ന് വാദത്തിൽ പറയുന്നു. കുറച്ച് പേരുടെ ആവശ്യത്തിനായി ഈ പാരമ്പര്യത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Signature-ad

യുവതി പ്രവേശനം അനുവദിച്ചാൽ ശബരിമലയുടെ ആരാധനാ സ്വഭാവത്തിൽ മാറ്റം സംഭവിക്കാമെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. ആരാധനാമൂർത്തിയുടെ സ്വത്വവും വിശ്വാസപരമായ പ്രത്യേകതകളും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും വാദത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിലെ നിയമപരമായ സമീപനങ്ങൾ അതേപടി ഇന്ത്യയിൽ പ്രയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.

ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഘടന പഞ്ചാബിൽ രജിസ്റ്റർ ചെയ്തതാണെന്നും, അവർക്കു ശബരിമലയുടെ ആചാരങ്ങളെക്കുറിച്ച് മതിയായ അറിവില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം ഈ വിശദമായ നിലപാട് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: